മംഗളൂരു: ( www.truevisionnews.com) തെക്കൻ കുടകിലെ ഹത്തൂർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പച്ചക്കറി കയറ്റിയ ലോറി ഒമിനി കാറിൽ ഇടിച്ച് അമ്മയും മകനും മരിച്ചു. ബി. ഷെട്ടഗേരി ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ഡി. പുണ്ഡരീകാക്ഷയുടെ ഭാര്യ ലളിത (70), മകൻ സുദർശന (42) എന്നിവരാണ് മരിച്ചത്.

മൈസൂരുവിലേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയും ഗോണിക്കോപ്പലിൽ നിന്ന് ബി. ഷെട്ടിഗേരിയിലേക്ക് വരികയായിരുന്ന ഓമ്‌നി കാറും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു.
ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
#Accident #involving #lorry #omnivan #Mother #son #die #tragically
